കുത്തക കമ്പനികളുടെ മൂല്യം ഇടിയുന്നു, പുതിയ കമ്പനികൾ വളർന്നു വരുന്നു
ചരിത്രത്തിൽ ആദ്യമായി ജനപ്രിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളായ ഫോൺപേ, ഗൂഗിൾപേ എന്നിവയുടെ ഇന്ത്യൻ വിപണിമൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്നു.
ഇന്ത്യയിലെ ഓൺലൈൻ പണമിടപാടുകളുടെ 95 ശതമാനത്തിലേറെ വിപണി കയ്യടക്കിയിരുന്ന പ്രസ്തുത കമ്പനികൾ ഇപ്പോൾ 79 ശതമാനത്തിന്റെ താഴേക്കു കൂപ്പുകുത്തിയിരിക്കുന്നു.
നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ കണക്കിൽ ആണ് ഇരു കമ്പനികളുടെയും വിപണിയിലെ ശക്തമായ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് ഈ കമ്പനികളുടെ വിപണിമൂല്യം 95 ശതമാനത്തിന് മുകളിലായിരുന്നു.
പുതിയ ഓൺലൈൻ പേയ്‌മെന്റ് കമ്പനികളുടെ കടന്നുവരവാണ് ഈ ഭീമൻ കമ്പനികൾക്ക് തിരിച്ചടി ആയിരിക്കുന്നത്. അതോടൊപ്പം എൻസിപിഐ പുതിയ പേയ്‌മെന്റ് ആപ്പുകൾക്ക് കൂടുതലായി വിപണിയിൽ വളരാനുള്ള അവസരങ്ങൾ നൽകുന്നതും ഫോൺപേ, ഗൂഗിൾപേ എന്നിവയ്ക്ക് തിരിച്ചടി കൂട്ടാൻ കാരണമാക്കുന്നുണ്ട്.
അതോടൊപ്പം തന്നെ ഒരു കമ്പനിയും വിപണിയുടെ മൊത്തം മൂല്യത്തിന്റെ 30 ശതമാനത്തിലേറെ കടക്കാതിരിക്കാനുള്ള നിയമവും ഉടൻ വരാൻ പോകുന്നു എന്ന വാർത്തയും കുത്തക കമ്പനികൾക്ക് തിരിച്ചടി ആകുന്നുണ്ട്.
വരും നാളുകളിൽ പുതിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകൾ ഇന്ത്യയിൽ വളർന്നുവരുന്നതിന്റെ സാഹചര്യം ആണ് കാണുന്നത്.