BROADBAND | സ്വന്തം ഉപഗ്രഹ ശൃംഘലയുമായി റിലയൻസ് ജിയോ

ബ്രോഡ്ബൻഡ് സേവനങ്ങൾക്കായി സ്വന്തം ഉപഗ്രഹ ശൃംഘല വികസിപ്പിക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ മുന്നോട്ട് വരുന്നു.

സ്റ്റാർലിങ്ക് തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാർ ഉള്ള ബഹിരാകാശ മേഖലയിൽ ഒരു ഇന്ത്യൻ കമ്പനിയുടെ വരവ്  വലിയ ചർച്ചാവിഷയം തന്നെയാണ്.

1650 ലേറെ  ഉപഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലോ ഏർത് ഓർബിറ്റ് കൂട്ടമാണ് ഇതിനായി ജിയോ ഒരുക്കുന്നത്.

ഭൂമിയിൽ നിന്നും 650 കിലോമീറ്റർ ഉയരത്തിൽ 15 ബില്യൺ ഡോളർ ചിലവിൽ നിർമിക്കുന്ന പദ്ധതി മൂന്നു വർഷത്തിനുള്ളിൽ വിക്ഷേപണവും പ്രവർത്തനവും ആരംഭിക്കാൻ ആണ് ലക്ഷ്യമിടുന്നത്.

ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് പുറമെ നേരിട്ട് മൊബൈൽ ഫോണുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതിയുമാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിദേശ സാറ്റലൈറ്റു കമ്പനികളെ അമിതമായി ആശ്രയിച്ചിരുന്ന ഇന്ത്യൻ ടെലികോം രംഗത്ത് ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ വൻ മാറ്റം ഉണ്ടാകും എന്നതിൽ സംശയമില്ല.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal