GOLD & SILVER | സ്വർണം വെള്ളി ഇറക്കുമതിയിൽ വൻ ഇടിവ്

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതിയിൽ മെയ് മാസത്തിൽ വാൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു.

മെയ് മാസത്തിൽ ഇന്ത്യയുടെ സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതിയിൽ മുൻ മാസങ്ങളെ വെച്ച് നോക്കുമ്പോൾ വളരെ കുറവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സ്വർണം 4.42 ബില്യൻ ഡോളറിന്റെ ഇറക്കുമതിയാണ് മെയ് മാസത്തിൽ ഉണ്ടായത്. ഏപ്രിലിൽ അത് 5.63 ബില്യൻ ആയിരുന്നു. വെള്ളി ഏപ്രിൽ മാസത്തിൽ 411.06 മില്യൺ ഡോളർ ഇറക്കുമതി ചെയ്തത് മെയിൽ 75.57 മില്യൺ ആയി കുറഞ്ഞു.

രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി കേന്ദ്രസർക്കാർ  സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ആണ് ഈ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ ഇവയുടെ ഇറക്കുമതി തിരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനം ആയി ഉയർത്തിയതും ഇവയുടെ ഇറക്കുമതി കുറവാകാൻ കാരണമായിട്ടുണ്ട്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal