മൊബൈൽ ഫോൺ റീചാർജിനും ഉടൻ തന്നെ വർധന ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
ഒന്നിനു പിന്നാലെ ഓരോന്നിനും വില വർധിച്ചുകൊണ്ടിരിക്കന്ന ഇന്ത്യൻ വിപണിയിൽ ഇതാ വരുന്നു മൊബൈൽ റീചാർജ്ജിനും വർധന.
പുറത്ത് വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റീചാർജ് വർധനവ് ഉടനെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് അറിയുന്നത്.
ഏകദേശം 2 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ടെലികോം കമ്പനികൾ തങ്ങളുടെ നിരക്ക് വേധിപ്പിക്കാൻ ഒരുങ്ങുന്നത്.
മിക്കവാറും ഈ നിരക്ക് വർധന ഒക്ടോബർ മാസത്തിനു ശേഷം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
മൊബൈൽ നെറ്റ് വർക്കുകൾ സുഗമമായി നിർമ്മിക്കാനും അത് ഭാഗിയായി നടത്തിക്കൊണ്ട് പോകാനും, സ്പെകട്രത്തിനുവേണ്ടിവരുന്ന തുക കണ്ടെത്താനും നിരക്ക് വർധന അല്ലാതെ പിടിച്ചു നിൽക്കാൻ വേറെ വഴിയില്ല എന്നാണ് മൊബൈൽ സേവന ധാതാക്കൾ പറയുന്നത്.
ആളുകളുടെ നിത്യജീവിതത്തിൽ ഇന്ന് മൊബൈൽ ഫോൺ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതിനാൽ വരാൻ പോകുന്ന വർധന സാധാരണക്കാരെ കാര്യമായി ബാധിക്കും, അവരുടെ മാസ ബാഡ്ജറ്റിൽ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല. ഒന്നിലേറെ സിം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കും
.png)