UPI | 10 രാജ്യങ്ങളിൽ ഇന്ത്യയുടെ യുപിഐ സംവിധാനം

ആഗോളതലത്തിൽ 10 രാജ്യങ്ങളിൽ ഇന്ത്യയുടെ യുപി സംവിധാനം വ്യാപിച്ചിരിക്കുന്നു.

ലോകത്തിലെതന്നെ ഏറ്റവും വലിയ തത്സമയ പേയ്മെന്റ് പ്ലാറ്റുഫോം ആയി മാറിയിരിക്കുകയാണ് ഇന്ത്യയുടെ യുപി പേയ്മെന്റ് സംവിധാനം. ഇത് ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിൽ ത്തിച്ചിരിക്കുകയുമാണ്

സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മൗറീഷ്യസ്, ഖത്തർ, കംബോഡിയ, ഗ്രീസ് എന്നീ 10 രാജ്യങ്ങളിൽ ഇടപാടുകൾ നടത്താൻ ഇന്ത്യയുടെ യുപിഐ നിലവിൽ സജീവമാണ്.

ഇനി ഇന്ത്യൻ യാത്രക്കാർക്കും എൻആർഐകൾക്കും രാജ്യങ്ങളിലൊക്കെ തങ്ങളുടെ ബാങ്കിംഗ് ആപ്പുകളിൽ "UPI ഇന്റർനാഷണൽ" സവിശേഷത പ്രവർത്തനക്ഷമമാക്കി അവരുടെ പ്രാദേശിക വ്യാപാര ശൃംഖലകൾ ഉപയോഗിച്ച് തടസ്സമില്ലാതെ സുരക്ഷിതമായി ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്.

വിദേശത്തേക്ക് പോകുമ്പോൾ നിങ്ങളുടെ ഭീം , ഫോൺപൈ, ഗൂഗിൾ പേ തുടങ്ങിയ അംഗീകൃത ആപ്പുകളിൽ "UPI INTERNATIONAL" ഓപ്ഷൻ സജീവമാക്കി ഓപ്പൺ ചെയ്തു നിങ്ങൾക്കും നിങ്ങളുടെ ഇടപാടുകൾ സുഗമമായി നടത്താൻ സാധിക്കും.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) ചട്ടക്കൂട് പങ്കിടുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമായി 23-ലധികം രാജ്യങ്ങളുമായി ഇന്ത്യാ ഗവൺമെന്റ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുണ്ട്. ഇതുവഴി യുപിഐ-അനുയോജ്യമായ രാജ്യങ്ങളുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സഹായിക്കും


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal