FCNR | വിദേശ കറൻസി നിക്ഷേപം - നേടിയത് 700 കോടി ഡോളർ

വിദേശ കറൻസി നിക്ഷേപത്തിൽ ആർബിഐ നലകിയ ഇളവുകൾ കാരണം ഇന്ത്യൻ ബാങ്കുകളിൽ ഒഴുകിയെത്തിയത് 700 കോടി ഡോളർ ആണ്.

പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ വൻതോതിൽ കുറഞ്ഞുവന്ന വിദേശനിക്ഷേപം ഉയർത്താനായി കേന്ദ്ര സർക്കാരും ആർബിഐ യും ചേർന്ന് നടപ്പാക്കിയ ഉദാരമായ വ്യവസ്ഥകളും ലിവറെജ് നിയമങ്ങളിലെ വ്യക്തതയും കാരണം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം ലഭിച്ചത്. ഇത് ഇനിയും കൂടും എന്നാണ് പ്രതീക്ഷിക്കുന്നത്.

3 മുതൽ 5 വർഷം വരെയുള്ള പുതിയ എഫ്സിആർ നിക്ഷേപങ്ങൾക്ക് അതിന്റെ ഹെഡ്ജിങ് ചിലവ് മുഴുവനായും കേന്ദ്ര ബാങ്ക് വഹിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2.5 മുതൽ 3 ശതമാനംവരെ ആയിരുന്നു ഇത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്രയേറെ നിക്ഷേപം സമാഹരിക്കാനായത്. എഫ്സിആർ നിക്ഷേപങ്ങൾക്ക്മേൽ വായ്‌പ കൊടുക്കാനും മറ്റുമുള്ള അധികാരങ്ങൾ ബാങ്കുകൾക്ക് നൽകുന്നത് സംബന്ധിച്ചുള്ള വ്യക്തത ഉണ്ടായിരുന്നത് എല്ലാം ഇപ്പോൾ ദൂരീകരിക്കപ്പെട്ടിടിക്കുന്നു. അതുപോലെ നിക്ഷേപങ്ങൾക്ക് ഉള്ള പരിധികളിലും വ്യക്തത വന്നിട്ടുണ്ട്. നിയമപരമായ പരിധികൾ ലംഘിക്കാതെ ബാങ്കുകൾക്ക് കൂടുതൽ തുക നിക്ഷേപമായി സ്വീകരിക്കാനും കഴിയും.

വിദേശ നിക്ഷേപങ്ങൾക്ക് നേരത്തെ 3 മുതൽ 4 ശതമാനം വരെയായിരുന്നു പലിശ നൽകിയിരുന്നത്. ഇത് ഇപ്പോൾ 6 മുതൽ 7 ശതമാനം വരെ ആക്കി യുആർത്തിയിട്ടുണ്ട്.

2026 സാമ്പത്തിക വർഷത്തിൽ എൻആർഐ ഡോളർ നിക്ഷേപങ്ങളിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. പുതിയ തീരുമാങ്ങൾ വഴി വിടവ് നികത്താൻ സാധിക്കും എന്ന് കരുതുന്നു.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal