KOTAK BIZLAB | വനിതാ സംരഭകർക്കായി പുതിയ പദ്ധതിയുമായി കൊട്ടക് മഹീന്ദ്രാ ബാങ്ക്

ഇന്ത്യയിലെ വനിതാ സംരഭകർക്കായി കൊട്ടക് ബിസ്‌ലാബ് എന്ന പേരിൽ വുമൺ സ്റ്റാർട്ടപ്പ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു.

വനിതകൾക്കു അവരുടെ ബിസിനസ് യാത്രയ്ക്കും അതിന്റെ വളർച്ചയ്ക്കും ആവശ്യമായ പിന്തുണ കൃത്യമായി നൽകുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ബിസിനസ് ആശയ രൂപീകരണം മുതൽ അത് നടപ്പാക്കി വളർത്തുന്നതിന് ആവശ്യമായ എല്ലാവിധി സഹായങ്ങളും നിർദേശങ്ങളും നിക്ഷേപ സൗകര്യവും നൽകുന്ന ഒരു വലിയ പദ്ധതിയായിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

ബിസിനിസുകൾക്കു ആവശ്യമായ വായ്പാ ലഭ്യത, ആശയ നിർമാണം, മെന്ററിങ് തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തു നടപ്പാക്കാൻ തുടങ്ങിയ വനിതകൾ ബിസിനെസ്സിൽ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ കഴിയുക എന്നതാണ് പദ്ധതിവഴി വഴി ഉദ്ദേശിക്കുന്നത്.

കൊട്ടക് മഹീന്ദ്രാ ബാങ്കും ബംഗളുരു എമ്മിലെ എൻഎസ്ആർസിഎല്ലും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

ഇന്ത്യയിൽ സാർട്ടപ്പ് രംഗത്ത് വനിതാ സംരംഭകർ കുറവാണെന്നു മാത്രമല്ല കൃത്യമായി ഉപദേശങ്ങൾ നൽകി അവരെ സഹായിക്കാനും മുഖ്യധാരയിലേക്ക് അവരെ മുന്നോട്ടു കൈപിടിച്ച് നടത്തുന്നതിനും ഉള്ള സാഹചര്യങ്ങൾ നിലവിൽ കുറവാണു. അതിനുള്ളൊരു പ്രതിവിധി കൂടിയായിട്ടാണ് ഇതിനെ കാണുന്നത്.

ടയർ -2, ടയർ - 3 നഗരങ്ങളിലുള്ള വനിതാ പ്രതിഭകളെ കണ്ടെത്താനും അവർക്കു വേണ്ടുന്ന പ്രോത്സാഹനം നൽകാനുമാണ് പ്രധാനമായും പദ്ധതിയിൽ മുൻഗണന നൽകുന്നത്.

ഇതുവരെ 600 ലേറെ വനിതകൾക്ക് മാർഗനിർദേശങ്ങൾ, ഉപദേശങ്ങൾ, വ്യാവസായിക പരിശീലനം എന്ന്നിവ നൽകി മുനിരയിലേക്കു കൊണ്ടുവരാൻ പദ്ധതിമൂലം സാധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal