E V | ഇലക്ട്രോണിക് വാഹനങ്ങളുടെ വില്പന കുതിക്കുന്നു

ഇന്ത്യയിൽ വി വാഹനങ്ങളുടെ വില്പന തകൃതിയായി വർധിക്കുന്നു. ജൂൺ മാസത്തിലെ ഇലക്ട്രോണിക് വാഹനങ്ങളുടെ വില്പന കണക്കുകൾ സൂചിപ്പിക്കുന്നത് ഇതാണ്.

ജൂണിൽ 12.5 ശതമാനത്തിന്റെ വില്പന വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻ മാസങ്ങളെ അപേക്ഷിച്ചു ഇത് വളരെ കൂടുതലാണ്. ഇതിനർത്ഥം ഇന്ത്യ ഇലക്ട്രോണിക് വാഹനങ്ങളുടെ ലോകത്തിലേക്ക് വളരെവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.

ഴിഞ്ഞ വർഷം ജൂൺ മാസത്തേക്കാൾ ത്തിൽ വിറ്റതിനെക്കാൾ 63 ശതമാനത്തിന്റെ വില്പന വർധനവാണ് വർഷം ജൂൺ മാസത്തിൽ നടന്നിരിക്കുന്നത്. 1,88,054 വി വാഹനങ്ങളാണ് കഴിഞ്ഞ ജൂണിൽ വിറ്റത്. ജൂണിൽ അത് 3,06,220 ആയി എന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലർസ് അസോസിയേഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്.

കാർ വിപണിയിൽ ഏകദേശം 8 ശതമാനത്തോളം ഇലക്ട്രിക്ക് വാഹനങ്ങൾ ആണ് ഉപയോഗത്തിൽ ഉള്ളത്. ടാറ്റാ മോട്ടോർസ് ആണ് ഇവി കാർ വിപണിയിൽ മുൻപതിയിൽ നിൽക്കുന്നത്.

ഒരുചക്ര വാഹനങ്ങളിലും ഇവിയുടെ എണ്ണം വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 2 ലക്ഷത്തോളം ഇവി സ്കൂട്ടറുകളും ബൈക്കുകളും വിറ്റഴിക്കപ്പെട്ടിരിക്കുന്നു.

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിപണിയും വർധിച്ചുകൊണ്ടിരിക്കുന്നു. ജൂണിൽ 77000 യുനിറ്റിലധികം ഇവി മുച്ചക്ര വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടു.

നിലവിലെ പെട്രോൾ ഡീസൽ വിലവർദ്ധനവും ലഭ്യതക്കുറവും എല്ലാം ഉപഭോക്താക്കളെ പുതിയ ഇവി യുഗത്തിലേക്കാണ് എത്തിക്കുന്നത്. പെട്രോൾ ഡീസൽ വാഹനങ്ങൾ കയ്യിലുള്ളത് വിറ്റ് പുതിയ ഇവി വാഹനങ്ങൾ സ്വന്തമാക്കാനുമുള്ള തിരക്കും വർധിച്ചുവരികയാണ്.

നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്ന പ്രകാരം ഇവി വാഹനങ്ങളുടെ ലോകത്തിലേക്ക് ഭാരതം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു കാഴ്ചയാണ് കാണുന്നത്. 2030 ആകുമ്പോഴേക്കും ഇവിയുടെ വിപണിവിഹിതം 30 ശതമാനത്തിനു മുകളിലേക്ക് കുതിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal