അമേരിക്കയും ഇറാനും തമ്മിൽഒരു മാസം മുമ്പ് ഒപ്പുവച്ച വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നിരിക്കുന്നു. പൂർണ്ണ തോതിലുള്ള ശത്രുത വീണ്ടും ഉയർന്നുവന്നിരിക്കുന്നു. ലോകജനതക്ക് വീണ്ടും അശാന്തിയുടെ നാളുകൾ
യൂഎസ് - ഇറാൻ സംഘർഷം രൂക്ഷമാകുന്നു - വിപണി താഴോട്ട് , പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു.പശ്ചിമേഷ്യൻ സമാധാനനാളുകൾ കൊഴിയുന്നു. അശാന്തിയുടെ കാർമേഘങ്ങൾ വീണ്ടും കനക്കുന്നു.
താത്കാലികമായി അവസാനിച്ച പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായിരുന്നു. ഹോർമൂസ് വീണ്ടും ഇറാൻ അടച്ചു. ആഗോള വിപണിയിൽ താഴ്ന്നുവന്ന എണ്ണ വില വീണ്ടും കുതിച്ചുയരുന്നു.
സംഘർഷം വീണ്ടും മൂർച്ഛിക്കുന്നു എന്ന ഭീതിയിൽ സെസെക്സും നിഫ്റ്റിയും നഷ്ടത്തിലേക്ക് വീഴുന്നു.
ഹോർമൂസിൽ കപ്പലിനുനേരെ ഇറാൻ വെടിവെയ്പ്പ് നടത്തിയതും, തുടർന്ന് അമേരിക്ക ഇറാനിൽ ശക്തമായ ആക്രമണം നടത്തിയതും, ഇറാൻ തിരിച്ചു യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ പ്രത്യാക്രമണം നടത്തിയതും എല്ലാം കൂട്ടി വായിക്കുമ്പോൾ സംഘർഷം വീണ്ടും തുടരാനുള്ള സാധ്യതയാണ് കാണുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ടു ഫണ്ടുകൾ പലതും ലാഭമെടുക്കാൻ തിടുക്കം കാണിച്ചതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ഇന്ത്യയിൽ മാത്രമല്ല ഏഷ്യൻ മാർക്കെട്ടുകളിൽ എല്ലാം തന്നെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് വീണ്ടും കാണുന്നത്. വലിയ രീതിയിൽ വിപണി നഷ്ടമാണ് മിക്ക സൂചികകളും രേഖപ്പെടുത്തുന്നത്.
ഇറാൻ ഹോർമോസ് വീണ്ടും അടച്ചതോടെ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര മാർക്കറ്റിൽ ഉയർന്നു. 79 രൂപയ്ക്കു മുകളിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇപ്പോൾ എത്തിയിരിക്കുന്നത്. നിലവിലെ വിലയിൽ നിന്നും 4 ശതമാനമാണ് വില ഉയർന്നത്. സംഘർഷം തുടർന്നാൽ എണ്ണവില വീണ്ടും കുതിച്ചുകയറും എന്നാണ് വിദഗ്ധാഭിപ്രായം.
സംഘർഷം തുടർന്നാൽ പഴയതുപോലെ വീണ്ടും ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധങ്ങൾക്കും വിലക്കുവരികയും വില കുതിച്ചുയരുകയും ചെയ്യാൻ സാധ്യതയുണ്ട്. vendum പച്ചപിടിച്ച തുടങ്ങിയ എല്ലാ മേൽശാലയിലും ഇത് പ്രതിഫലിക്കും എന്ന കാര്യത്തിൽ സംശയമില്ല.
.png)