രാജ്യത്തെ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ വീട് വില്പനയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മുൻ മാസങ്ങളെ അപേക്ഷിച്ചു 6 ശതമാനത്തിന്റെ വില്പന ഇടിവാണ് മുംബൈ, പൂന , ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നെ, കൊൽക്കൊത്ത തുടങ്ങിയ വൻ നഗരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലവും, ആഗോള പ്രതിസന്ധിയും ഇതിനു കാരണമായി പറയുന്നു.
എന്നിരുന്നാലും നഗരങ്ങളിൽ എല്ലാം തന്നെ ഭവനനിർമ്മാണം തകൃതിയായി നടക്കുന്നുമുണ്ട്. വരും മാസങ്ങളിൽ വില്പന നടക്കും എന്ന പ്രതീക്ഷയിൽ ഡെവലപ്പർമാർ ഭവന സമുച്ഛയങ്ങൾ കെട്ടിപ്പടുക്കുന്നുണ്ട്.
വർധിച്ചുവരുന്ന തൊഴിലില്ലായ്മയും ഉള്ള ജോലിയിലെ സ്ഥിരതക്കുറവും വീടുകൾ വാങ്ങുന്നതിനു സാധാരണക്കാർക്ക് പലപ്പോഴും വിലങ്ങുതടി ആകുന്നുണ്ട് എന്നത് വാസ്തവമാണ്. സാദാരണക്കാരെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിനിന്നും ഇത് പിറകോട്ടു വലിക്കുന്നു.
അതുപോലെ ഭാവന വായ്പയിലെ പ്രതിസന്ധികളും പ്രതികൂലമാകുന്നുണ്ട്. പലിശയിലെ ഏറ്റക്കുറച്ചിലുകളും വർധിച്ചുവരുന്ന ഭാവന വിലയിലും സാധാരണക്കാർക്ക് വീടുവാങ്ങുക എന്നത് ദുഷ്‌കരമാക്കുന്നുണ്ട്.
.png)