BANDHAN BANK | എഫ്ഡി പലിശനിരക്ക് ഉയർത്തി ബന്ധൻ ബാങ്ക്

പുതിയ നിക്ഷേപങ്ങൾക്ക് പലിശ കൂടി ബന്ധൻ ബാങ്ക്

രാജ്യത്തു നിലവിലുള്ള മറ്റു ബാങ്കുകളെ അപേക്ഷിച്ചു സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയിരിക്കുകയാണ് ബന്ധൻ ബാങ്ക്.

സാധാരണയുള്ള എഫ്ഡി കൾക്ക് 7.95 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.45 ശതമാനവുമാണ് ബാങ്ക് പലിശ നൽകുന്നത്.

ഇങ്ങനെ ഉയർന്ന നിരക്ക് നൽകുന്നത് 500 ദിവസത്തേക്കുള്ള നിക്ഷേപങ്ങൾക്കാണ്.

പ്രമുഖ പൊതുമേഖ സ്വകാര്യ ബാങ്കുകൾ ഏകദേശം 7.30 ശതമാനമാണ് ഫിക്സഡ് ഡെപ്പോസിറ്റുകൾക്കു പലിശയായി നൽകിവരുന്നത്. സ്ഥാനത്താണ് ബന്ധൻ ബാങ്ക് ഇത്രയും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നതു.

ബാങ്കിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ് വഴിയോ നേരിട്ടോ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ നിബദ്ധനകൾ എല്ലാം വായിച്ചു മനസിലാക്കി നിക്ഷേപം നടത്താവുന്നതാണ്.

പൂർണമായും ഒരു സ്വകാര്യ ബാങ്കാണ് ഇത്. ബന്ധൻ ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെയും സ്ഥാപന നിക്ഷേപകരുടെയും ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ മേഖലയിലെ വാണിജ്യ ബാങ്കാണിത്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) നിയന്ത്രണങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.

കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പ്രധാന ഇന്ത്യൻ വാണിജ്യ ബാങ്കാണ് ബന്ധൻ ബാങ്ക്. 2015 ൽ സ്ഥാപിതമായ ബാങ്കിന് 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 6,350 ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ ഉണ്ട്. ഏകദേശം 30 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ബന്ധൻ ബാങ്ക് സേവനം നൽകിവരുന്നു.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal