GASS | സ്വിഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും ഓർഡർ ചെയ്യാം

ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്തു നിമിഷങ്ങൾക്കകം കിട്ടിയിരുന്ന സ്വിഗിയിലൂടെ ഇനി ഏൽപിജി ഗ്യാസ് സിലിണ്ടറും ഓർഡർ ചെയ്തു വാങ്ങാൻ സാധിക്കും. 

എന്താ വിശ്വസിക്കാൻ പറ്റുന്നില്ലേ? സംഗതി സത്യമാണ്. പൊതുമേഖല ഗ്യാസ് കമ്പനിയായ ഹിന്ദുസ്ഥാൻ കോർപറേഷനും ചേർന്ന് സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്.

സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം വരുന്ന സിലിണ്ടാറുകൾ ആയിരിക്കില്ല ഈ സേവനം വഴി ലഭിക്കുക. പകരം 5, 10 കിലോ മാത്രം തൂക്കമുള്ള ചെറിയ സിലിണ്ടറുകൾ ആയിരിക്കും ഓർഡർ ചെയ്താൽ ലഭിക്കുക.

സ്വിഗിവഴി ഇങ്ങനെ ഗ്യാസ് ബുക്ക്‌ ചെയ്ത് വാങ്ങുന്നതിന് നിലവിൽ എൽപിജി കണക്ഷൻ ഉള്ളവർക്കേ സാധിക്കു എന്നൊന്നുമില്ല. ഭക്ഷണം ഓർഡർ ചയ്തു വാങ്ങുന്നതുപോലെ ആർക്കും ഈ സേവനം ലഭ്യമാണ് എന്നതാണ് ഇതിന്റെ ഒരു വലിയ പ്രത്യേകത. അതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ആർക്കും ഗ്യാസ് വാങ്ങാനും ഉപയോഗിക്കാനും ഇതുവഴി സാധിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ ആണ് ഇത് ആദ്യം നടപ്പിലാക്കുന്നത്. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് സ്വിഗിയും എച്ച്പിയും ആലോചിക്കുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal