BSNL SIM | വെറും ഒരു രൂപയ്ക്ക് പുതിയ ബിഎസ്എൻഎൽ സിം

പുതിയ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ സിം ലഭ്യമാക്കുന്ന ഓഫർ ഫ്രീഡം 2.0 ഓഫർ നവംബർ 9 വരെ നീട്ടി. മറ്റ് ആനുകൂല്യങ്ങളും നിബന്ധനകളും പരിശോധിക്കണം

ന്യൂഡൽഹി: പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു രൂപയ്ക്ക് പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭ്യമാക്കുന്ന ‘ഫ്രീഡം 2.0’ ഓഫറിന്റെ കാലാവധി നവംബർ 9 വരെ നീട്ടി. പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) അവതരിപ്പിച്ച ഈ ഓഫർ കുറഞ്ഞ ചെലവിൽ മൊബൈൽ കണക്ഷൻ തേടുന്നവർക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

പുതിയ സിം കണക്ഷനുകൾക്ക് പ്രാരംഭ ചെലവ് കുറയ്ക്കുന്നതിലൂടെ കൂടുതൽ ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ആകർഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരം ശക്തമായ സാഹചര്യത്തിൽ ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമമായും ഈ ഓഫറിനെ കാണാം.

ഫ്രീഡം 2.0 പ്ലാനിലെ ആനുകൂല്യങ്ങൾ

കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, ഒരു രൂപയുടെ ഫ്രീഡം 2.0 ഓഫറിൽ പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്. ഒരു രൂപയ്ക്ക് പുതിയ കണക്ഷൻ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 1 ജിബി, പ്രതിദിനം 100 സന്ദേശങ്ങൾ, 24 ദിവസം കാലാവധി എന്നിവയാണ്.

എങ്ങനെ ഓഫർ നേടാം?

പുതിയ ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററിലോ അംഗീകൃത റീട്ടെയിലറിലോ ബന്ധപ്പെടാം. ഈ ഓഫർ പുതിയ കണക്ഷൻ എടുക്കുന്നവർക്ക് മാത്രമാണ്. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇത് നേരിട്ട് ഉപയോഗിക്കാനാവില്ല. കണക്ഷൻ എടുക്കുന്നതിന് മുമ്പ് ഓഫറിന്റെ ലഭ്യതയും നിബന്ധനകളും ഉറപ്പാക്കണം.

ഒരു രൂപയ്ക്ക് ലഭിക്കുന്നത് 24 ദിവസത്തേക്കുള്ള പ്രമോഷണൽ പ്ലാനാണ്. കാലാവധി അവസാനിച്ചശേഷം സേവനം തുടരാൻ അനുയോജ്യമായ റീചാർജ് പ്ലാൻ തിരഞ്ഞെടുക്കേണ്ടിവരും.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal