ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് വർധിച്ചു വരുന്നു.
57 ശതമാനത്തിലേറെ ഇന്ത്യൻ ജനത യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നതായി ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവിസ് പുറത്തുവിട്ട കണക്കിൽ പറയുന്നു.
ഇതിൽ യുവാക്കൾ ആണ് കൂടുതലും ഈ സേവനം ഉപയോഗിക്കുന്നത്.
എളുപ്പത്തിൽ പണമിടപാട് നടത്താമെന്നതും പണം കൈയിൽ കൊണ്ടുനടക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കുന്നു എന്നതുമെല്ലാം യു പി ഐ ഇടപാടുകളുടെ ഉപയോഗം വർധിക്കുന്നതിനു കാരണമാകുന്നു.
വരും നാളുകളിൽ യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടും.