BANKING | മിനിമം ബാലൻസ് പിഴ ഈടാക്കാത്ത ബാങ്കുകൾ

മിക്ക പൊതുമേഖലാ ബാങ്കുകളും മിനിമം ബാലൻസ് ഇല്ലാത്തതിനാൽ പിഴ ഈടാക്കുന്നത് നിർത്തിയിരിക്കുന്നു.
സേവിങ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ കോടികൾ നേടിയ വിവരം വന്നതിനു പിന്നാലെ പാർലമെന്ററി പെടറ്റിഷൻ കമ്മറ്റി ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കുന്നത് നിർത്തലാക്കണമെന്ന് നിർദേശങ്ങൾ നൽകി.

ബാംഗ്ലൂരിൽ സംരംഭം നടത്തുന്ന മലയാളിയായ പരമേശ്വരൻ കൃഷ്ണ അയ്യർ ലോകസഭ സ്പീക്കർക്ക് നൽകിയ പരാതിയിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

റിസർവ്‌ ബാങ്കും മറ്റും ഈ പിഴ ചുമത്തുന്നത് നിർത്തുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദേശങ്ങൾ ബാങ്കുകൾക്ക് നൽകണമെന്നും സമിതി നിർദേശിച്ചിരിക്കുന്നു.

എന്നിരുന്നാലും നിർദേശങ്ങൾ വരുന്നതിനുമുമ്പുതന്നെ രാജ്യത്തെ പല പ്രമുഖ പൊതുമേഖ ബാങ്കുകൾ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്നും പിഴ ചുമത്തുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്.

എസ്ബിഐ, ബിഓബി, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ,  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പിഎൻബി, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ആണ് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നത്.

ഇതിന് ചുവട് പിടിച്ചു മറ്റു പല പൊതുമേഖല ബാങ്കുകളും പിഴ ഈടാക്കുന്നത് നിർത്താൻ ആലോചിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ സ്വകാര്യ ബാങ്കുകൾ ഇപ്പോഴും പിഴ ഈടാക്കുന്നത്  തുടർന്നുകൊണ്ടേയിരിക്കുകയാണ്.

4,817 കോടിയിലേറെ രൂപയാണ് ഉപഭോക്താക്കളിൽ നിന്നും പിഴയായി മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ ഈടാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal