ഉപഭോക്താക്കളിൽ നിന്നും വൻ തുകകൾ പിഴയായി ഈടാക്കി പൊതുമേഖല ബാങ്കുകൾ.
കഴിഞ്ഞ 3 സാമ്പത്തിക വർഷത്തിൽ പൊതുമേഖല ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും കോടികളാണ് മിനിമം ബാലൻസ് ഇല്ലാത്തതിന്റെയും എസ് എം എസ് സർവീസുകൾക്കും ആയി ഈടാക്കിയിരിക്കുന്നത്.
മിനിമം ബാലൻസ് ഇല്ലാത്തതിന് 8,000 കോടിയുടെയും എസ് എം എസ് അയക്കുന്നതിന്റെ ചാർജായി 3,388 കോടിയും രൂപയാണ് ബാങ്കുകൾ ഈടാക്കിയിരിക്കുന്നത്.
മിനിമം ബാലൻസ് ഇല്ലാത്തതിന് 1,500 കോടി ഈടാക്കി ഇതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് പി എൻ ബി ആണ്. ബാങ്ക് ഓഫ് ബറോഡാ, ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക്, എസ് ബി ഐ എന്നീ ബാങ്കുകൾ ആണ് തുടർ സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഈ വിവരങ്ങൾ ഉള്ളത്.
ഈ ചാർജുകൾ ആർ ബി ഐ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഈടാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.