ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റ് മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി രാജ്യത്തെ മുൻ നിര വാഹന നിർമാതാക്കളായ മാഹീന്ദ്ര പ്രഖ്യാപിച്ചു.
മഹീന്ദ്ര കമ്പനിയുടെ ഈ പ്ലാന്റ് പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ യുണിറ്റായിരിക്കും ഇത്.
മഹാരാഷ്ട്രയിൽ നാഗ്പൂരിൽ ആയിരിക്കും ഈ പ്ലാന്റ് സ്ഥാപിക്കുക എന്ന് കമ്പനി അറിയിച്ചു.
കാറുകൾ, ട്രാക്ടറുകൾ, എസ് യൂ വി എന്നിവയെല്ലാം നിർമിക്കാൻ കഴിയുന്ന അതി ബ്രഹത്തായ പ്ലാന്റ് ആയിരിക്കും ഇത്.
1500 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പ്ലാന്റിന് പ്രതിവർഷം അഞ്ചുലക്ഷം വാഹനങ്ങളും ഒരു ലക്ഷം ട്രാക്ടറും നിർമിക്കാനുള്ള ശേഷിയായിരിക്കും.
2028 ഓടെ പ്ലാന്റ് പൂർണമായും പ്രവർത്തന സജ്ജമാക്കാണ് ഉദ്ദേശിക്കുന്നത്.