പാൻകാർഡുമായി സാമ്പത്തിക ഇടപാടുകൾ ബന്ധിപ്പിക്കുന്ന വ്യവസ്ഥകളിൽ പുതിയ ആദായ നികുതി ബിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
ന്യൂ ഡൽഹി : ബാങ്ക് നിക്ഷേപം, വസ്തു വാങ്ങൽ, ഇൻഷുറൻസ്, വാഹനം വാങ്ങൽ തുടങ്ങിയ മേഖലകളിൽ ചില മാറ്റങ്ങൾ വരുത്താനാണ് നിർദേശം.
സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതൽ ഉള്ള ബാങ്ക് ഇടപടികൾക്കാണ് ഇനി പാൻകാർഡ് നിർബന്ധമുള്ളൂ. നിലവിൽ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ ഉള്ള ഇടപാടുകൾക്കു പാൻകാർഡ് നിർബന്ധമയിരുന്നു .
5 ലക്ഷം രൂപയിൽ കൂടുതൽ വിലവരുന്ന വാഹനങ്ങൾ വാങ്ങുമ്പോഴേ ഇനി പാൻകാർഡിന്റെ ആവശ്യമുള്ളു.
ഹോട്ടൽ, ബാങ്കിറ്റ് ഹാൾ, ഇവന്റുകൾ എന്നിവയ്ക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ ബിൽപേയ്മെന്റ് നൽകിയാൽ മാത്രമേ ഇനി പാൻകാർഡ് വേണ്ടി. നിലവിൽ അത് 50,000 ആയിരുന്നു.
20 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മാത്രമേ ഇനി പാൻകാർഡ് നിർബന്ധമുള്ളൂ . നിലവിൽ അത് 10 ലക്ഷം ആയിരുന്നു.
ഇനി ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ തന്നെ പാൻ നിർബദ്ധമാണ്. നേരത്തെ അത് 50,000 രൂപയിൽ കൂടിയ പോളിസിക്ക് മാത്രം ബാധകമായിരുന്നു .
ചെറിയ ഇടപാടുകളേക്കാൾ ഉയർന്ന മൂല്യം ഉള്ള ഇടപാടുകൾ നിരീക്ഷിക്കാനാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയം പ്രാബല്യത്തിൽ വറുന്നതായിരിക്കും.
.png)