INDO-RUSSIA | ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 2030-ഓടെ 100 ശതകോടി ഡോളറില്‍ എത്തും.

അമേരിക്കൻ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ റഷ്യൻ ബന്ധങ്ങൾ ഊഷ്മളമായി കൊണ്ടുപോകുന്നു എന്നാണ് കാണാൻ കഴിയുന്നത്.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി നിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് വായതോരാതെ പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഭാഗത്തു നിന്ന് വ്യക്തമായ ഒരു മറുപടിയും ഇതുവരെ വന്നിട്ടില്ല.

റഷ്യയുമായി വ്യാപാരം നടത്തുന്ന അമേരിക്കൻ സമ്മർദ്ദം ഉണ്ടാകുകയും പ്രശ്നത്തിൽ ചൂടായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ ഇന്ത്യ റഷ്യയുമായി പുതിയ ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.

ഇന്ത്യയും റഷ്യ ഉള്‍പ്പെടുന്ന യുറേഷ്യന്‍ ഇക്കണോമിക് യൂണിയനും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായതായി റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സി ഓവര്‍ചുക് അറിയിച്ചിരിക്കുന്ന വാർത്ത പുറം ലോകം ഒരു ഞെട്ടലോടെ ആണ് കേൾക്കുന്നത്.

എന്തൊക്കെ സമ്മർദ്ദം ഉണ്ടായാലും ഇന്ത്യ എപ്പോഴും രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് മാത്രമേ മുൻ‌തൂക്കം കൊടുക്കു എന്ന സന്ദേശം ആണ് ഇതിലൂടെ പറയുന്നത്.

റഷ്യ, അര്‍മേനിയ, ബെലാറസ്, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍. ഈ കൂട്ടായ്മ വഴി 220 കോടി ജനങ്ങളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ എത്തിച്ചേരും എന്ന പ്രത്യേകതയും ഇതിലുണ്ട്.

കൃഷി, മരുന്ന്, സാങ്കേതിക വിദ്യ, കെമിക്കൽസ്, യന്ത്രങ്ങൾ എന്നിങ്ങനെ ഈ കരാർ വഴി വലിയൊരു വ്യാപാര മേഖലയാണ് ഇന്ത്യക്ക് മുന്നിൽ തുറന്നു കിട്ടുന്നത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഈ ഉഭയകക്ഷി വ്യാപാരം വഴി 2030 ൽ 100 ശതകോടി ഡോളറിന്റെ ബിസിനസ്‌ നടത്താനാണ് ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal