ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് പുതിയ നിയമവുമായി ആദായനികുതി വകുപ്പ്
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർക്ക് പുതിയ നിയമങ്ങളും നിബദ്ധനകളും ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ഏർപ്പെടുത്തുന്നു.
സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ വഴി 10 ലക്ഷത്തിൽ കൂടുതൽ ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളുടെ വിവരം ബാങ്കുകൾ ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കണം എന്നാണ് പുതിയ നിബന്ധന. അതുപോലെ തന്നെ ഒരു ലക്ഷത്തിൽ കൂടുതൽ ബില്ലായി അടച്ചാലും അത് അറിയിക്കണം.
നിലവിലെ 1962 ലെ നിയമം ആണ് ഇതുവഴി മാറ്റിയിരിക്കുന്നത്.
വരുന്ന ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കാൻ പോകുന്ന നിയമത്തിൽ ഇത് കൂടാതെ വേറെയും ചില മാറ്റങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കായി വരുന്നുണ്ട്.
നേരത്തെ അദായനികുതി ഓൺലൈൻ ആയി അടിക്കുന്നതിനു ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് വഴി മാത്രം നടന്നിരുന്നത് ഇനി ക്രെഡിറ്റ് കാർഡ് വഴിയും സാധിക്കുന്നതാണ്.
അതുപോലെ ഇനി പുതിയ ക്രെഡിറ്റ് കാർഡുകൾ എടുക്കുമ്പോൾ പാൻകാർഡ് നിർബന്ധം ആക്കിയിട്ടുണ്ട്. പാൻകാർഡ് ഇല്ലാത്ത അപേക്ഷകൾ ഇനി ബാങ്കുകൾ സ്വീകരിക്കുന്നതല്ല.
ഇടപാടുകൾ സുരക്ഷിതവും സുതാര്യവും ആക്കുക എന്നതാണ് പുതിയ നിയമങ്ങൾ കൊണ്ട് ആദായനികുതി വകുപ്പ് ഉദേശിക്കുന്നത്.