ജൂലൈ ഒന്ന് മുതൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് പലമാറ്റങ്ങളും വരുന്നു.
പാൻകാർഡ് അപേക്ഷിക്കുമ്പോൾ ഇന്ന് മുതൽ ആധാർ ഓടിപി വെരിഫിക്കേഷൻ നിർബന്ധമാകുന്നു.
എടിഎം ഇടപാടുകളിൽ മാറ്റം , ഇനിമുതൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ സൗജന്യ ഇടപാടുകളുടെ എണ്ണം കഴിന്നുവരുന്ന എല്ലാ ഇടപാടുകൾക്കും 23 രൂപ ചാർജ് ഈടാക്കുന്നതായിരിക്കും.
തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്നും മുതൽ ആധാർ നിർബദ്ധമാക്കും. അതുപോലെ ട്രെയിൻ ടിക്കറ്റ് നിരക്കിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകും.
ഐഎംപി എസ് വഴി ട്രാൻസ്ഫർ ചെയ്യുന്നത്തിനുള്ള ചാർജ് തുകയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ചു 2.5 രൂപയിൽ നിന്നും 15 രൂപയായി വർധിപ്പിച്ചിരുന്നു.
അതുപോലെ പ്രതിമാസം ഒരു ലക്ഷം രൂപയിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ അതിനും ചാർജ് ഈടാക്കപ്പെടും.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് സേവനത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.
ഇൻകം ടാക്സ് ഫയൽ ചെയ്യേണ്ട അവസാന തിയതി ജൂലൈ 31 ൽ നിന്നും സെപ്തംബർ 15 വരെയായി നീട്ടിയിട്ടുണ്ട് .
എൽപിജി വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 58.50 രൂപ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ഈ മാറ്റങ്ങളുടെ കൃത്യമായ വിവരങ്ങൾ ബാങ്കുകളും മറ്റു സ്ഥാപനങ്ങളുമായി നേരിട്ട് ബദ്ധപ്പെട്ട് ഉപഭോക്താക്കൾക്ക് ഉറപ്പു വരുത്താവുന്നതാണ്.