വായ്‌പകൾ ലഭിക്കാൻ സിബിൽ സ്കോർ വളരെ പ്രധാനമാണ്. നിങ്ങളുടെ സിബിൽ സ്കോറിനെ ആശ്രയിച്ചായിരിക്കും നിങ്ങൾക്ക് വായ്‌പകൾ ലഭിക്കുക.
300 മുതൽ 900 വരെയുള്ള റേഞ്ചിൽ വരുന്ന സ്കോറിനെ മുൻനിർത്തിയാണ് ഓരോരുത്തർക്കും വിവിധതരം വായ്‌പകൾ ബാങ്കുകളിൽ നിന്നും ലഭ്യമാകുക .
സിബിൽ സ്‌കോറുകൾ തയ്യാറക്കുന്ന അംഗീകൃത സ്ഥാപനങ്ങൾ ഓരോ വ്യക്തികളുടെയും സ്‌കോറുകൾ 15 ദിവസത്തിൽ പുതുക്കി രേഖപ്പെടുത്തണം എന്നാണ് നിലവിലുള്ള നിയമം. എന്നാൽ ഇത് തത്സമയം തന്നെ പുതുക്കണം എന്നാണ് ഇപ്പോൾ റിസർവ് ബാങ്ക് റേറ്റിംഗ് സ്ഥാപനങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം.
ഭാവ വായ്പ, വ്യക്തിഗത വായ്പ, മോട്ടോർ വായ്പ, ബിസിനസ് വായ്പ എന്നിവയെല്ലാം നൽകുന്നതിന് മുമ്പ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപങ്ങളും സിബിൽ സ്കോർ നിർബന്ധമായും നോക്കി വിലയിരുത്താറുണ്ട്.