ഓല, ഊബർ ടാക്സികൾക്കു തിരക്കേറിയ സമയത്തു ഇരട്ടി നിരക്ക് ഈടാക്കാൻ കേന്ദ്രം അനുമതി നൽകി.
നിലവിലുള്ളത്തിൽ നിന്നും രണ്ടിരട്ടി വരെ നിരക്ക് തിരക്കുള്ള സമയങ്ങളിൽ ഈടാക്കാൻ ഓൺലൈൻ ടാക്സി സർവീസുകളായ ഓല, ഊബർ കമ്പനികൾക്കു കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നു.
അതോടൊപ്പം തന്നെ പ്രത്യേക കാരണം ഇല്ലാതെ യാത്ര റദ്ദാക്കുന്ന ഡ്രൈവർമാരിൽ നിന്നും, യാത്രക്കാരിൽ നിന്നും 100 രൂപയിൽ കൂടാത്ത നിരക്കിൽ 10 ശതമാനം പിഴ ഈടാക്കാനും നിർദേശം നൽകിയിരിക്കുന്നു.
അതോടൊപ്പം ബൈക്ക് ടാക്സികൾക്കു ഏർപ്പെടുത്തിയ നിയന്ത്രണവും കേന്ദ്ര സർക്കാർ പിൻവലിച്ചു. എന്നാലും ഇതിനു അന്തിമ അനുമതി സംസ്ഥാന സർക്കാരുകൾ നൽകുന്നതനുസരിച്ചായിരിക്കും.
പുതിയ നിയമങ്ങൾ വരുന്ന മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കാനാണ് നിർദേശം. ഇതിൽ സംസ്ഥാന സർക്കാരുകൾക്ക് അവരവരുടേതായ അധിക വ്യവസ്ഥകളും ഉൾപ്പെടുത്താൻ അധികാരം ഉണ്ടായിരിക്കും.