രാജ്യത്തെ മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിക്കാൻ കമ്പനികൾ ആലോചിക്കുന്നതായി വാർത്ത.
എയർടെൽ, ജിയോ, വോഡാഫോൺ തുടങ്ങിയ മൊബൈൽ ഓപ്പറേറ്റർമാർ റീചാർജ് നിരക്ക് വർധിപ്പിക്കാനാണ് പദ്ധതിയിടുന്നത്.10 മുതൽ 12 ശതമാനം വരെ നിരക്ക് കൂട്ടാനാണ് കമ്പനികൾ ആലോചിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു മൊബൈൽ നിരക്ക് കമ്പനികൾ വർധിപ്പിച്ചത്.
ഈ വർഷം അവസാനത്തോടെയാണ് നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുത്താൻ മൊബൈൽ ഓപ്പറേറ്റർമാർ തയ്യാറെടുക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്ത.