സംസ്ഥാനത്തു സ്വർണത്തിന്റെ വില കുതിച്ചുയരുന്നു. റെക്കോർഡ് വില കൈവരിച്ചു സ്വർണം പവന് 75,000 കടന്നിരിക്കുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇപ്പോൾ 9,380 രൂപയായി ഉയർന്നു. ഈ പോക്ക് തുടർന്നാൽ 10,000 രൂപയിലേക്ക് ഗ്രാമിന് സ്വർണവില എത്തിച്ചേരാൻ അധികസമയം വേണ്ടിവരില്ല എന്ന് വിലയിരുത്തപ്പെടുന്നു.
അന്താരാഷ്ട്ര സ്വർണവില ഇപ്പോൾ 3427 ഡോളർ ആണ്. രൂപയുടെ വിനിമയനിരക്കു 86.40 രൂപയും ആണ്.
നിലവിൽ ഒരു പവൻ സ്വർണം കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാൻപോലും 82,000 രൂപയോളം മുടക്കേണ്ടിവരും.
യു എസുമായുള്ള വ്യാപാര തർക്കവും ഡോളറിന്റെ വിലയിടിവും ആഗോള വിപണിയിലെ സ്വർണ വില വർധനവും നിലവിലെ വിലവർദ്ധനയ്ക്കു കരണമാകുന്നുണ്ട് .