കേരളത്തിലെ ആലുവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് വളർച്ചയുടെ കൊടുമുടികൾ താണ്ടുകയാണ്.
ഇന്ന് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വണിജ്യബാങ്കുകളിൽ ആറാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഫെഡറൽ ബാങ്ക് .
ജൂൺ ആദ്യപാദത്തിലെ ഫെഡറൽ ബാങ്കിന്റെ ബിസിനസ് 5,28,640.65 കോടി വളർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 1,556.29 കോടി രൂപയാണ് ബാങ്കിന്റെ പ്രവർത്തന ലാഭമായി ലഭിച്ചിരിക്കുന്നത്.
ഈ ഉയർച്ച ബാങ്കിനെ ഇന്ത്യയിലെ ആറാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളുടെ പട്ടികയിലേക്ക് ഉയർത്തിയിരിക്കുന്നു.
വിവിധ മേഖലകളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചതാണ് ഈ വളർച്ചക്ക് പ്രധാ കാരണമായി ഫെഡറൽ ബാങ്ക് വൃത്തങ്ങൾ പറയുന്നത്.
നിലവിൽ 196 രൂപയാണ് ഫെഡറൽ ബാങ്കിന്റെ ഓഹരി മൂല്യം.
ഫെഡറൽ ബാങ്കിന്റെ ഈ വലിയ നേട്ടം മലയാളികൾക്കു എല്ലാം ഒരു അഭിമാനമായിരിക്കുകയാണ്.