സ്വർണ വില റെക്കോർഡ് പിന്നോട്ട് മുന്നേറുന്നു.
ഒരു പവന് ഇപ്പോൾ 1,06,600 രൂപയാണ് കേരളത്തിലെ വില
സുരക്ഷിത നിക്ഷേപമായി സ്വർണത്തെ ജനങ്ങൾ കാണുന്നതിനാൽ നിക്ഷേപം കൂട്ടുന്നതും, കേന്ദ്ര ബാങ്കുകൾ സ്വർണം അമിതമായി വാങ്ങി കൂട്ടുന്നതും, അമേരിക്കൻ വ്യാപാര പ്രശ്നങ്ങളും എല്ലാം വില വർധനവിന് കാരണമാകുന്നു
രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ആഭ്യന്തര വിപണിയിൽ അതിന്റെ പ്രകമ്പനം ഉണ്ടാകുന്നു.
സാധാരണ ആഭരണ പ്രേമികളെയും വിവാഹനിശ്ചയം കഴിഞ്ഞവരെയും സ്വർണ വില വർദ്ധനവ് വളരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ തുടർ ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്.
