റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ തങ്ങളുടെ വായ്‌പകളുടെയും ഡെപ്പോസിറ്റുകളുടെയും പലിശനിരക്കിൽ കുറവുകൾ വരുത്താൻ തുടങ്ങിയിരിക്കുന്നു.
പ്രധാനമായും ഭവന വായ്‌പകളുടെ നിരക്കിലാണ് കുറവുകൾ ബാങ്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ എല്ലാം തന്നെ ഭവന വായ്‌പകളുടെ പലിശ നിരക്ക് കുറച്ചു.
പി എൻ ബി ഭവന വായ്പ നിരക്ക് നിലവിലെ 8.35 ശതമാനത്തിൽ നിന്നും 8.10 ശതമാനം ആക്കി കുറച്ചു.
ബാങ്ക് ഓഫ് ബറോഡാ 8.15 ശതമാനത്തിൽ നിന്നും 7.90 ശതമാനത്തിലേക്ക് കുറച്ചു.
ഇന്ത്യൻ ബാങ്ക് 8.20 ശതമാനത്തിൽ നിന്നും 7.95 ശതമാനമാക്കി കുറച്ചിരിക്കുന്നു.
ബാങ്ക് ഓഫ് ഇന്ത്യ 8.35 ശതമാനത്തിൽ നിന്നും 8.10 ശതമാനത്തിലേക്ക് കുറച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര 7.35 ശതമാനത്തിൽ നിന്നും 7.10 ശതമാനത്തിലേക്ക് കുറച്ചു.
റിസേർവ് ബാങ്ക് കഴിഞ്ഞ ദിവസം റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്നും 5.25 ശതമാനം ആയി കുറച്ചതിന്റെ പശ്ചാതലത്തിൽ ആണ് ഈ മാറ്റങ്ങൾ
.png)