ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാറിന് ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പ് വെച്ചു.
18 വർഷത്തിലധികമായി നടന്നുവന്ന ചർച്ചകളിലൂടെ തയ്യാറാക്കിയ കരാർ ആണ് ഇപ്പോൾ സാഫല്യമായിരിക്കുന്നത്.
കരാറുകളുടെ മാതാവെന്ന് വിശേഷിപ്പിക്കുന്ന ഈ കരാർ ഡല്‍ഹിയില്‍ നടന്ന 16ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോഡി യും യൂറോപ്യൻ യൂണിയൻ നേതാക്കളും കൂടി ഒപ്പുവെച്ചത്.
ഇന്ത്യയും യൂറോപ്യൻ യുണിയനും കൂടി നേടിയ ഈ വ്യാപാര പങ്കാളിത്തത്തത്തോടെ അമേരിക്കയുടെ അപ്രമദിത്വത്തിന് നൽകിയ ഒരു വലിയ തിരിച്ചടിയായി ഇതിനെ പലരും നോക്കിക്കാണുന്നുണ്ട്. അമേരിക്കയുടെ തിരുവ വർധന മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ വിപണിക്ക് ഒരു പുത്തൻ ഉണർവാണ് ഈ കരാർ വഴി വന്നുചേരാൻ പോകുന്നത്.
ലോക ജിഡിപിയുടെ 25 ശതമാനം വരുന്ന വിപണിയെ ആണ് ഈ കരാർ മൂലം ഒന്നിപ്പിക്കാൻ കഴിയുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മഹത്വവും വലിപ്പവും ആയി നിലനിൽകുന്നുന്നത്.
ഈ കരാർ വഴി 27 രാജ്യങ്ങള്‍ അടങ്ങുന്ന യൂറോപ്യൻ യൂണിയൻ എന്ന വലിയ വിപണിയിലേക്ക് ഇന്ത്യൻ ഉല്‍പനങ്ങള്‍ക്ക് കയറ്റുമതി ചെയ്യാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉത്പ്പന്നങ്ങളും ഈ കരാറിന്റെ പരിധിയില്‍ വരുന്നതിനാൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവാണ് ഉണ്ടാകാൻ പോകുന്നത്.
അതുപോലെ യൂറോപ്പിൽ നിന്നും കയറ്റുമതി ചെയ്യുന്ന 97 ശതമാനത്തോളം ഉത്പന്നങ്ങള്‍ക്കും നികുതി കുറയുന്നതിനോ ഒഴിവാക്കുന്നതിനോ ഈ കരാറിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
ഇത് അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിലുള്ള തങ്ങളുടെ ആധിപത്യത്തിന്നു വലിയ തിരിച്ചടിയാകും എന്നതിൽ സംശയം ഇല്ല.
പുതിയ കരാർ വഴി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളിയായി യൂറോപ്പ് മാറുന്നതിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം ഇന്ത്യയിലേക്ക് ധാരാളം യൂറോപ്യൻ നിക്ഷേപവും എത്തിച്ചേരാനുള്ള സാധ്യതയും തെളിയുന്നു.