ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ബാങ്കുകൾക്ക് ആർ ബി ഐ നിർദേശം.
കഴിഞ്ഞ 10 വർഷമായി പുതിയ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് ഒരുപാട് തുറക്കുന്നുണ്ടെങ്കിലും കണക്കുകൾ അതിൽ പകുതിയോളം പിന്നീട് നിർജീവമായി ഇരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇങ്ങനെയുള്ള അക്കൗണ്ടുകൾ പൂട്ടികെട്ടാനുള്ള തീരുമാനത്തിലാണ് റിസേർവ് ബാങ്ക്. അതിനയുള്ള കർശന നിർദേശങ്ങൾ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിരിക്കുകയാണ് ആർബിഐ.
ഒരു വർഷമായി ഒരു ഇടപാടും നടത്താത്തതും (ഇന്നാക്റ്റീവ്), രണ്ട് വർഷമായി നിർജീവമായി കിടക്കുന്ന (ഡോർമെന്റ്), വെറുതെ തുടന്നിട്ടിരിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകൾ എല്ലാം ആണ് ഇതിൽ പെടുന്നത്.
വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തി അവ എന്നെന്നേക്കുമായി ക്ലോസ് ചെയ്യാനാണ് ആർ ബി ഐ നിർദേശം നൽകിയിരിക്കുന്നത്.
പൂട്ടികെട്ടുന്ന ഇത്തരം അക്കൗണ്ടിലുള്ള പണം പൂർണമായും സുരക്ഷിതമായിരിക്കുമെന്നും അത് നഷ്ടപ്പെടില്ലെന്നും ആർബിഐ പറയുന്നു.
വേണ്ടപ്പെട്ട രേഖകൾ അതാതു ബാങ്കുകൾക്ക് നൽകി അതിലുള്ള പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
ഇത്തരം നിർജീവ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തു കള്ളപ്പണം ഒഴുകുന്നത് തടയാനാണ് ആർ ബി ഐ തീരുമാനം.
അതിനാൽ നിങ്ങളുടെ ഏതെങ്കിലും ഇങ്ങനെ ഉപയോഗിക്കാത്ത അക്കൗണ്ട് ഉണ്ടെങ്കിൽ അതാതു ബാങ്കിൽ ചെന്ന് അത് ക്ലോസ് ചെയ്യുകയായിരിക്കും നല്ലത്.
.png)