ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന അധിക തിരുവ കുറയ്ക്കാൻ ധാരണയായിരിക്കുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന വ്യാപാര തർക്കങ്ങൾ പരിഹരിക്കപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു.
അമേരിക്കയും ഇന്ത്യയും വ്യാപാര കരാറില്‍ ധാരണയായി. ഇതുവഴി പരസ്പര നികുതി 25 ൽ നിന്നും 18 ശതമാനമായി കുറയ്ക്കാനാണ് ധാരണ ആയിരിക്കുന്നത്.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അനന്തമായി നീണ്ടുപോയിരുന്ന സാഹചര്യത്തിൽ പുതിയ വർത്ത ആശ്വാസം പകരുന്നതാണ്.
ഇന്ത്യ യൂറോപ് വ്യാപാര കരാര്‍ ഒപ്പിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് അമേരിക്കയുമായും നിര്‍ണ്ണായക ധാരണയിലെത്തിയിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്.
ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ചുമത്തിയിരിക്കുന്ന തിരുവയെക്കാൾ കുറഞ്ഞതാണ് ഇന്ത്യക്ക് അമേരിക്ക ചുമത്തിയിരിക്കുന്ന പുതിയ തിരുവ എന്നത് ഇന്ത്യയുടെ നിലയും വിലയും അമേരിക്ക മാനിക്കുന്നു എന്നതിന് ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.
.png)