തിങ്കളാഴ്ചയും ഓഹരി വിപണിയിൽ ഇടിവ് തുടരാനാണ് സാധ്യത കാണുന്നത്.
ഓഹരി വിപണി കഴിഞ്ഞ ആഴ്ച നഷ്ടത്തിൽ ആണ് ക്ലോസ് ചെയ്തത്.നിഫ്റ്റി 2.9 ശതമാനം ഇടിഞ്ഞു 24,450 ലും സെൻസെക്സ് 78,919 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്ക -ഇസ്രായേൽ -ഇറാൻ യുദ്ധം ഉടൻ അവസാനിക്കാനുള്ള സാധ്യത വിരളമാകുന്നത് നിക്ഷേപകരിൽ ഇനിയെന്ത് എന്ന അനശ്ചിതത്വം നിലനിൽക്കുന്നത് വഴി നിക്ഷേപം നടത്താൻ തയ്യാറാകാത്തതാണ് വിപണിയെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
ക്രൂഡ് ഓയിൽ വില ബാരലിനു 90 ഡോളറിനു മുകളിലേക്ക് കുതിക്കുന്നത് രൂപയുടെ മുല്യം ഇനിയും കുറയാൻ കാരണമായേക്കാം എന്ന പേടിയും വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.
അതോടൊപ്പം ചിലവുകൾ വർധിക്കുക വഴി പണപ്പെരുപ്പം കൂടാനുള്ള സാധ്യതയും കാണുന്നുണ്ട്.
കൂടാതെ വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞു പോക്കും വിപണിയെ ഞെരുക്കുന്നുണ്ട്.
ഇക്കാര്യങ്ങൾ കൊണ്ടെല്ലാം തികളാഴ്ച്ച ഓഹരിവിപണിയിൽ അസ്ഥിരത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് അനുമാനം.