വിപണിയിൽ എണ്ണ വില ബാരലിനു 90 ഡോളർ കടന്നു
ലോകരാജ്യങ്ങളിൽ എണ്ണവില കൂടുന്നു. അത്യാവശ്യ സാധനങ്ങളുടെ വില വർദ്ധിക്കുന്നു.
അമേരിക്ക - ഇസ്രായേൽ - ഇറാൻ യുദ്ധം തീരാനുള്ള സാധ്യതകൾ അനന്തമായി നീളുന്നത് ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്.
ഹോർമോസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതോടെയാണ് രാജ്യങ്ങളിൽ വിലവർധന കൂടാൻ കാരണമായത്.
ആഗോള എണ്ണ ഉത്പന്നങ്ങളുടെ 20-25 ശതമാനം കടന്നുപോകുന്ന ഹോർമോസ് കടലിടുക്ക് അമേരിക്കയോടും ഇസ്രായേലിനോടും ഉള്ള യുദ്ധം മൂലം ഇറാൻ അടച്ചുപൂട്ടി. ഇത് ലോക രാജ്യങ്ങളിലേക്കുള്ള എണ്ണ നിറച്ചുകൊണ്ടുള്ള കപ്പൽ ഗതാഗതത്തെ തടസപ്പെടിത്തിയതാണ് നിലവിൽ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനമായും കാരണമായിരിക്കുന്നത്.
എണ്ണ ഇറക്കുമതിക്ക് ഗൾഫ് രാജ്യങ്ങളെ കൂടുതലായും ആശ്രയിച്ചിരിക്കുന്ന രാജ്യങ്ങൾ ആണ് കൂടുതലും പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
നിലവിലെ ഈ സ്ഥിതി പെട്രോളിനും മറ്റ് പെട്രോളിയം ഉത്പന്നങ്ങളുടെയും വില വർധിക്കുന്നതിനു കാരണമാകുന്നു.
യുദ്ധം നീണ്ടുപോയാൽ ഇനിയും എണ്ണ വില ഇനിയും കൂടും. അത് ബാരലിന് 100 ഡോളറും കടന്ന് 150 ആകാൻ സാധ്യതയുണ്ട്. അത് ലോക രാജ്യങ്ങളുടെ സാമ്പത്തികസ്ഥിയെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.
പാകിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിലും പെട്രോളിനും പെട്രോളിയം ഉത്പന്നങ്ങൾക്കും വില വൻതോതിൽ കുതിച്ചു കയറുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.