അമേരിക്ക - ഇസ്രായേൽ - ഇറാൻ യുദ്ധം കൊടുംബിരി കൊള്ളുമ്പോൾ ലോകത്താകമാനം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന ഉണ്ടാകും.
ഇതിന് പ്രധാന കാരണം ഹോർമോസ് കടലിടുക്ക് ഇറാൻ അടിച്ചതാണ്.
ഗൾഫ് രാജ്യങ്ങളിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കടൽമാർഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നത് ഹോർമോസ് കടലിടുക്ക് വഴിയാണ്. ഈ സ്ഥലം ആകട്ടെ ഇറാന്റെ അധീനതയിലും ആണ്. ഈ വഴിയാണ് യുത്തിന്റെ പ്രതികാരം ആയി ഇറാൻ അടച്ചിരിക്കുന്നത്.
ഈ ജലപാത വഴിയാണ് ആഗോള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 20 ശതമാനത്തിലേറയും കടന്നു പോകുന്നത്.
ഇറാൻ ഹോർമോസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ വിലയിൽ 6 ശതമാനത്തിന്റെ വില നിലവിൽ വർധിച്ചിരിക്കുന്നു. സ്ഥിതിഗതികൾ ഇതുപോലെ തുടർന്നാൽ വില ഇനിയും വർധിക്കും.
ഹോർമോസിലൂടെ കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിച്ചു നശിപ്പിക്കും എന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുമുണ്ട്.
അതോടൊപ്പം ഇറാൻ ആക്രമണം പേടിച്ചു ഖത്തർ പ്രകൃതിവാതക ഉത്പാദനം നിർത്തിവെച്ചിരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
നിലവിലെ ഈ സാഹചര്യങ്ങളിൽ എണ്ണവില കുച്ചിച്ചുരാനുള്ള സാധ്യത കൂടുതലാണ്.
അമേരിക്ക - ഇസ്രായേൽ - ഇറാൻ വഴി രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.