ECONOMY | ഓഹരി വിപണി തകരുന്നു. രൂപയുടെ മുല്യം ഇടിയുന്നു

പശ്ചിമേഷ്യൻ സംഘർഷം ആഗോള സാമ്പത്തികവ്യവസ്ഥ മാറ്റിമറിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനം ഇന്ത്യയിലും കാണുന്നു.
ഇറാൻ യുദ്ധത്തിൽ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായി താഴേക്ക് പോകുന്നു. 12 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ ഇന്ത്യൻ രൂപയുടെ മൂല്യവും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. സ്വർണ വിലയും താഴേക്ക് പോകുന്നു.

ആഗോളവിപണിയില്‍ ക്രൂഡ് ഓയിന്റെ വില വലിയ തോതിൽ കുതിച്ചുയർന്നതുമാണ് വിപണിയെ പിടിച്ചുലച്ചത്. നിലവിൽ എണ്ണ ബാരലിനു 110 ഡോളർ ആയിരിക്കുന്നു. യുദ്ധം തുടർന്നാൽ വില ഇനിയും കൂടാനാണ് സാധ്യത.

അടുത്തെങ്ങും യുദ്ധം അവസാനിക്കാൻ സാധ്യത തെളിയാത്തതിനാൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 20 ശതമാനം കൂടി. നിലവിൽ ബാരലിനു 110-120 ഡോളർ എന്നത് 150 ഡോളറിലേക്ക് എത്തിച്ചേരും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇറാൻ യുദ്ധം മൂലം ഹോർമോസ് കടലിടുക്ക് വഴിയുള്ള എണ്ണ  വിതരണം തടസപ്പെട്ടതിനാൽ ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വലിയതോതിൽ നിർത്തിവെച്ചിരിക്കുകയാണ്.

ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ ഉയരാനുള്ള പ്രധാന കാരണം. ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. 

ഏഷ്യൻ ഓഹരി വിപണികളെല്ലാം തന്നെ നഷ്ടത്തിലാണ് പോകുന്നത്. സ്വർണം, വെള്ളി എന്നിവയുടെയും വില താഴുന്നു.

എണ്ണവിലയിൽ ഉണ്ടാകുന്ന വർദ്ധന ഇന്ത്യയെ മാത്രമല്ല ലോകരാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ വളരെ വലിയതോതിൽ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal