രാജ്യത്ത് വർധിച്ചുവരുന്ന എൽപിജി ഗ്യാസിന്റെ വിപണനത്തിന് ഉണ്ടായിരിക്കുന്ന തടസം ഉടൻ തന്നെ പരിഹരിക്കാൻ സാധിക്കുമെന്നതിന്റെ സൂചന കണ്ടുതുടങ്ങി.
93,000 മെട്രിക് ടണ്‍ എല്‍പിജിയുമായി രണ്ട് വമ്പൻ ഇന്ത്യൻ ടാങ്കറുകളാണ് ഈ ദിവസങ്ങളിൽ ഇന്ത്യൻ തീരത്തേക്ക് എത്തുന്നത്. ഇതിൽ ആദ്യത്തെ കപ്പലായ 'ശിവാലിക്' ഇന്ന് ഗുജറാത്തിലെ മുന്ദ്ര തീരത്ത് എത്തും. രണ്ടാമത്തെ കപ്പലായ 'നന്ദാദേവി' അടുത്ത ദിവസങ്ങളിൽ തന്നെ തീരത്ത് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിൽ നിന്നും ഗ്യാസ് നിറച്ച ഈ കപ്പലുകൾ ഇറാൻ യുദ്ധം മൂലം ഹോർമോസ് കടലിടുക്ക് കടന്ന് വരാൻ കഴിയാതെ കടലിൽ അകപ്പെട്ടു കിടക്കുകയായിരുന്നു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കത്തിലൂടെയാണ് ഈ കപ്പലുകൾ പ്രശ്നമേഖലയായ ഹോർമോസിലൂടെ യാതൊരു അപകടവും കൂടാതെ കടന്നുപോന്നത്.
ഇന്ത്യയിൽ എത്തുന്ന എല്‍പിജിയുടെ 85 ശതമാനവും വീടുകളിലെ പാചക ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും ഏകദേശം 80,000 ടണ്‍ എല്‍പിജി രാജ്യത്ത് ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ രാജ്യത്ത് വൻ പ്രതിസന്ധിയാണ് ഉരുതിരിയുന്നത്. പലയിടത്തും ഹോട്ടലുകൾ അടച്ചുപൂട്ടുന്നു, ഗാർഹിക - വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഗ്യാസ് ലഭ്യത കുറയുന്നു എന്നതുമൊക്ക വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചിരുന്നത്. ഈ പ്രശ്ങ്ങൾക്ക് ഒക്കെയാണ് നിലയിൽ പരിഹാരം ഉണ്ടാകാൻ പോകുന്നത് എന്നത് പ്രതീക്ഷക്ക് വഴിതെളിയിക്കുന്നു.
നിലയിൽ 22 ചരക്ക് കപ്പലുകൾ ഹോർമോസ് കടലിടുക്ക് കടക്കാൻ കാത്തു ഉലക്കടലിൽ കിടക്കുന്നുണ്ട് എന്നാണ് അറിയുന്നത്.