WAR EFFECT | പെട്രോളിനും ഡീസലിനും 10 രൂപ എക്‌സൈസ് നികുതി വെട്ടിക്കുറച്ചു

പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയിൽപെട്ട് പെട്രോളിയം വില വർദ്ധനവ് തടയുന്നതിനായി കേന്ദ്രം എക്‌സൈസ് തിരുവ കുറയ്ച്ചിരിക്കുന്നു . പെട്രോളിനും ഡീസലിനും 10 രൂപ വെച്ചു എക്‌സൈസ് നികുതി കുറച്ചിരുന്നു.

നിലവിൽ പെട്രോളിന് ഉണ്ടായിരുന്ന 13 രൂപ എക്‌സൈസ് നികുതി 3 രൂപയിലേക്കു താണു. ഡീസലിന് ഉണ്ടായിരുന്ന 10 രൂപ നികുതി ഇപ്പോൾ പൂജ്യവും ആയി.

സ്വകാര്യ മേഖല കമ്പനിയായ നയാരാ പെട്രോളിനും ഡീസലിനും വില കൂട്ടിയ സാഹചര്യത്തിൽ പൊതുമേഖലാ ഓയിൽ കമ്പനികളും വില കൂട്ടാതിരിക്കാനാണ് സർക്കാർ പുതിയ നീക്കത്തിന് ഒരുങ്ങിയത്.

പശ്ചിമേഷ്യൻ യുദ്ധം മൂലം നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105-105 ഒക്കെയായി തുടരുന്നതിനാൽ ഓയിൽ കമ്പനികൾക്കു ഉണ്ടാവുന്ന നഷ്ടം നികത്താനാണ് പുതിയ നീക്കം. മറ്റ് രാജ്യങ്ങളിലും പെട്രോൾ ഡീസൽ വില 25 മുതൽ 50 ശതമാനം വരെ വർധിച്ചിരിക്കുകയാണ്.

നികുതി കുറവ് വഴി സർക്കാരിന് പ്രതിവർഷം 1.5 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. അതുപോലെ എണ്ണവില വർദ്ധനവ് വഹി എണ്ണക്കമ്പനികളുടെ വാർഷിക നഷ്ടത്തിന്റെ 30-40 ശതമാനം വരെ പരിഹരിക്കാനുംഴിയും എന്നാണ് കണക്കുകൂട്ടൽ.

എക്‌സൈസ് തിരുവ കുറച്ചതുകൊണ്ടു നിലവിൽ പെട്രോളിനും ഡീസലിനും പമ്പുകളിൽ വിലകുറവ് ഉണ്ടാകുമെന്ന പ്രതീക്ഷ്ണ വേണ്ട. നിലവിലെ വില കൂടാതെയിരിക്കും എന്നതുമാത്രമേ ഉള്ളു.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal