ചരിത്രത്തിൽ ആദ്യമായി രൂപയുടെ മൂല്യം വലിയ തകർച്ച നേരിടുന്നു.
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇപ്പോൾ 94 രൂപയ്ക്കു മുകളിലേക്ക് എത്തിയിരിക്കുന്നു. ആദ്യമായാണ് ഇത്രയും വലിയ തകർച്ച രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്നത്.ഇറാൻ യുദ്ധവും പെട്രോളിയം ക്രൂഡ് ഓയിൽ പ്രതിസന്ധിയും മൂലം ഒരു ഡോളറിനു 94 രൂപയ്ക്ക് മുകളിലേക്ക് രൂപയുടെ മൂല്യം കുതിച്ചുകയറിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും കുറയുന്നത്.
ക്രൂഡ് ഓയിലിന്റെ വിലവർദ്ധനവ് വിപണിയെ മൊത്തത്തിൽ കുലുക്കിയിരിക്കുകയാണ്. ഇത് എല്ലാ മേഖലകളിലും വിലവർദ്ധനവിനു കാരണമാകും. കയറ്റുമതി ഇറക്കുമതി മേഖലകളിൽ എല്ലാം തന്നെ ഇതിന്റെ പ്രതിഫലനം ഉണ്ടാകും എന്ന് ഉറപ്പാണ്.
നിലവിലെ പ്രതിസന്ധി പണപ്പെരുപ്പവും സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ വൻ പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്നു കണക്കുകൂട്ടപ്പെടുന്നു.
.png)