അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങൾ ഇനി ഇന്ത്യൻ നിരത്തിൽ വൻതോതിൽ വരാൻ പോകുന്നു.
യൂറോപ്യൻ നിർമിത വാഹനങ്ങളുടെ ഇറക്കുമതി തിരുവ കുഴക്കാൻ തീരുമാനമായതാണ് ഇതിന് കാരണം.
നിലവിൽ 70 മുതൽ 110 ശതമാനം വരെ നികുതി നൽകി ഇറക്കുമതി ചെയ്തിരുന്ന വാഹനങ്ങൾക്ക് ഇനി 40 ശതമാനം നികുതി നൽകിയാൽ മതി.
ബിഎം ഡബ്ല്യൂ, മെഴ്സിഡസ്, ഫോഴ്സ് വാഗൻ തുടങ്ങിയ പ്രമുഖ യൂറോപ്യൻ ബ്രാന്റുകളുടെ വാഹനങ്ങൾ ഇനി ഇന്ത്യൻ നിരത്തുകളിൽ യഥേഷ്ടം ഓടാൻ യൂറോപ്യൻ യുണിയനുമായുള്ള ഈ സ്വാതന്ത്ര വാണിജ്യ കരാർ വഴി സാധ്യമാകും.
അപ്രാപ്യമായിരുന്ന പല വിദേശ നിർമിത വാഹനങ്ങൾ അവയുടെ പുതിയ മോഡലുകൾ അങ്ങനെ പലതും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി സ്വന്തമാക്കാൻ സാധിക്കും.
പക്ഷെ ഇതുവഴി ഇന്ത്യൻ വാഹന നിർമാതാക്കളുടെ മാർക്കറ്റ് വൻതോതിൽ ഇടിയും എന്ന ആശങ്ക ഇന്ത്യൻ വാഹന നിർമാതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.