റെക്കോർഡ് തകർച്ച നേരിടുകയാണ് രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് ഇപ്പോൾ രൂപ. യു എസ് ഡോളറിനെതിരെ 91.88 ലാണ് രൂപയുടെ ഇന്നലത്തെ മൂല്യം.
കഴിഞ്ഞ വർഷം 5 ശതമാനത്തിന്റെ ഇടിവാണ് രൂപയ്ക്കു ഉണ്ടായിരിക്കുന്നത്.
ഈ നില തുടർന്നാൽ ഒരു ഡോളറിന്റെ മൂല്യം 100 രൂപയിലേക്ക് എത്തുന്നതിന് അധിക സാമ്യം വേണ്ടി വരില്ല എന്നാണ് പറയുന്നത്.
ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ തുടരുന്നതും, അസംസ്കൃത എണ്ണയുടെ വില വർധനവും ഇതിനു കാരണമായി പറയപ്പെടുന്നു.
ഈ ജനുവരിയിൽ മാത്രം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റഴിച്ചതു. കഴിഞ്ഞ വർഷം 1890 കോടി ഡോളറിന്റെ വിദേശനിക്ഷേപം ആയിരിന്നു വിറ്റഴിക്കപ്പെട്ടതു.
രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ റിസേർവ് ബാങ്ക് ഡോളറുകൾ വിറ്റഴിക്കുന്നുണ്ടെങ്കിലും അത് ഈ മൂല്യത്തകർച്ച ഒരു പരിധിവരെ തടയാനേ സഹായിക്കുന്നുള്ളു.
ഇന്ത്യയെ 2030 ൽ 5 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയാക്കുമെന്നുള്ള സർക്കാരിന്റെ വാക്കുകൾക്കു വലിയ തിരിച്ചടിയാണ് നിലവിലെ രൂപയുടെ മൂല്യത്തകർച്ചകൊണ്ട് ഉണ്ടാകുന്നതു.
ഈ നില തുടർന്നാൽ അധികം വൈകാതെ ഡോളറിന്റെ വില മൂന്നക്ക ഇന്ത്യൻ രൂപ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
.png)