ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ബാങ്കുകൾ അവധിയിൽ ആയതിനാൽ ഉപഭോക്താക്കൾ മുൻകരുതൽ എടുക്കണം.
ജനുവരി 24 മുതൽ 27വരെ ബാങ്കുകൾ അവധിയിൽ ആയതിനാൽ ബാങ്കിൽ പോയി ഇടപാടുകൾ നടത്തുക ബുദ്ധിമുട്ട് ആയിരിക്കും.
24,25,26 തിയതികൾ ബാങ്ക് അവധിയും 27 ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ആയതിനാലാണ് ഈ നീണ്ട അവധി വരുന്നത്. ഇത് ബാങ്കിംഗ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
അതിനാൽ അത്യാവശ്യം ഉള്ള ബാങ്ക് ഇടപാടുകൾ ഉപഭോക്താക്കൾ 23 ന് തന്നെ നടത്തിയിരിക്കണം. അല്ലെങ്കിൽ പിന്നെ 28 ആം തിയതി വരെ കാത്തിരിക്കേണ്ടി വരും.
.png)