പ്രമുഖ ഐ ടി കമ്പനികളുടെ ലാഭം ഇടിയുന്നു
ഒക്ടോബർ, നവംമ്പർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളുടെ ലാഭം കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു.
മുൻനിര ഇൻഫർമേഷൻ ടെക്നോളജി കമ്പനികളുടെ ലാഭവിഹിതമാണ് മുൻ കാലയളവിനേക്കാൾ വളരെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടാറ്റ കോൺസൾട്ടൻസിയുടെ വരുമാനം മുൻ കാലയളവിനേക്കാൾ 13.9 ശതമാനം ആണ് കുറവ് വന്നിരിക്കുന്നത്. ഇൻഫോസിസ് 2.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എച് സി എൽ 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാധ്യതകൾ വർധിക്കുകയും ചെറുതും വലുതുമായ ഉപഭോക്താക്കൾ എ ഐ മേഖല തിരഞ്ഞെടുക്കുന്നതുവഴി ഓർഡറുകൾ കുറയുന്നതാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്.
വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ച് അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലെ അനശ്ചിതാവസ്ഥയും പ്രതികൂലമായി ബാധിക്കുന്നു.
ഇതുവഴി കമ്പനികൾ അധിക ജീവനക്കാരെ വലിയതോതിൽ കുറയ്ക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
.png)