കഴിഞ്ഞ ആറു മാസക്കാലത്തിനിടയിൽ റിയൽ എസ്റ്റേറ്റ് മേഖല വളരെ മോശം അവസ്ഥയിലൂടെയാണ് നീങ്ങുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഓഹരി വിപണിയിൽ റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് വൻ ഇടിവ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 10 ശതമാനത്തോളം ഇടിവാണ് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇടിവ് രേഖപ്പെടുത്തിയ പ്രമുഖ കമ്പനികൾ
ശോഭ ലിമിറ്റഡ് - 10.25 ശതമാനം
ഒബ്രോയ് റിയാൽറ്റി -7.69 ശതമാനം
ലോധ 6.32 ശതമാനം
ഗോദരേജ് 5.95 ശതമാനം
പ്രസ്റ്റിജ് എസ്റ്റേറ്റ് 5.83 ശതമാനം
ഡി എൽ എഫ് 4.23 ശതമാനം
ഇതിൽ സിഗനേച്ചർ ഗ്ലോബൽ ആണ് കുറഞ്ഞ നഷ്ട രേഖപ്പെടുത്തിയത്, 0.68 ശതമാനം.
രാജ്യത്തെ ശുഷ്കിച്ച സാമ്പത്തിക സ്ഥിതി മൂലം കഴിഞ്ഞ മൂന്നു മാസങ്ങളായി വിറ്റഴിക്കപ്പെട്ട യൂണിറ്റുകളുടെ എണ്ണം വളരെ കുറഞ്ഞതാണ് പ്രധാനമായും ഇത്ര വലിയ നഷ്ടം വരാൻ കാരണമായത്.
അതുപോലെ ആഗോള വിപണിയിൽ നിലനിൽക്കുന്ന അനശ്ചിതത്വവും, ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും വിപണിയെ സമ്മർദ്ദ ത്തിൽ ആക്കിയിട്ടുണ്ട്.
അതുപോലെ വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും,
അമേരിക്കയുടെ നയങ്ങളിൽ ഉള്ള ആശങ്കകളും, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര പ്രശ്നങ്ങളും വിപണിയെ സരമായി ബാധിച്ചിട്ടുണ്ട്
ഭവന വായ്പകൽക്ക് പലിശ കുറഞ്ഞത് റിയൽ എസ്റ്റേറ്റ് വിൽപന വർധിപ്പിക്കുമെന്ന് കണക്ക് കൂട്ടിയെങ്കിലും അത് വേണ്ട രീതിയിൽ ഏറ്റില്ല എന്നതും ഒരു പ്രധാനകാരണമാണ്.
എന്നിരുന്നാലും വരും മാസങ്ങളിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പുതിയ ഉണർവ് വരും എന്നാണ് ഈ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്.
.png)