അതിവേഗം വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) മേഖലയിലേക്ക് പുതിയ തുടക്കവുമായി ടാറ്റ ഗ്രൂപ്പ് വരുന്നു.
ലോസ് അഞ്ജലൻസ് ആസ്ഥാനമായുള്ള കമോഷൻ ഐ ഇം സിയുമായി പങ്കുകൂടാനാണ് ടാറ്റയുടെ നീക്കം. ഇതിനായി പ്രസ്തുത കമ്പനിയുടെ 51 ശതമാനം ഓഹരി ടാറ്റ വാങ്ങിയതായാണ് അറിയുന്നത്. ഏകദേശം 25.5 മില്യൺ ഡോളറിന്റെ ഇടപാടാണ് ഇത്.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, എ ഐ അധിഷ്ഠിത സൗകര്യങ്ങൾ എല്ലാം ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ടരീതിയിൽ സംഭാവന ചെയ്യാന് കമ്പനിയുടെ ഈ പുതിയ കാൽവെയ്പുകൊണ്ടു ഉദ്ദേശിക്കുന്നത്.
വളരെവേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്ന എ ഐ ലോകത്തു ഉപഭോക്താക്കൾക്ക് നല്ല സേവനങ്ങൾ വാഗ്ദാനം ചെയ്യാനും അതുവഴി ടാറ്റയുടെ വിപണി മൂല്യം ഉയർത്താനുമാണ് പുതിയ നീക്കം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് കമ്പനിവൃത്തങ്ങൾ പറയുന്നു.
