പലിശ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി റിസർവ് ബാങ്ക്.
നിലവിലെ 5.5 ശതമാനത്തിൽ നിന്നും 5.25 ശതമാനം ആയിട്ടാണ് റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ആദ്യക്ഷൻ ആയുള്ള മോനിട്ടറി ബോർഡ് ആണ് തീരുമാനം എടുത്തത്.
രണ്ട് മാസത്തിലൊരിക്കൽ നടക്കുന്ന മോനിട്ടറി പോളിസി കമ്മിറ്റിയുടെ മൂന്ന് ദിവസം നീണ്ടുനിന്ന യോഗത്തിനൊടുവിലായിരുന്നു പുതിയ തീരുമാനം.
ഇതിൻപ്രകാരം വരുന്ന മാസങ്ങളിൽ ലോണുകളുടെയും നിക്ഷേപങ്ങളുടെയും പലിശയിൽ കുറവ് സംഭവിക്കാം.
Tags
RBI