ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം കനത്ത തകർച്ച നേരിട്ടിരിക്കുന്നു.
അമേരിക്കൻ ഡോളറിനെതിരെ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രവലിയ തകർച്ച നേരിടുന്നത്. ഇന്ന് ഒരു ഡോളറിന് ഇന്ത്യൻ രൂപ 90.22 എന്ന നിലയിൽ എത്തിയിരിക്കുന്നു.
വിവിധ കാരണങ്ങളാണ് വിദഗ്ധർ ഇതിന് കണ്ടെത്തുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ വിരുദ്ധ നയങ്ങൾ ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ താരിഫ് വർദ്ധനവ് വലുതായ തോതിലുള്ള നഷ്ടമാണ് ഇന്ത്യൻ സാധങ്ങളുടെ കയറ്റുമതിയിൽ വരുത്തിയത്. അമേരിക്കൻ വിപണിക്ക് പകരം തത്തുല്യമായ മറ്റൊരു വിപണി കണ്ടെത്താൻ ഇൻഡ്യക്കാവാത്തത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നു.
വിദേശ നിക്ഷേപങ്ങളുടെ അളവ് കുറഞ്ഞുവരുന്നതും അതോടൊപ്പം വിദേശനിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ കൂടുതലായി വിറ്റഴിക്കുന്നത് മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നു.
നിലവിലെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കുറയുന്നത് വലിയ പ്രതിസന്ധി വരുത്തിവെയ്ക്കും. ഈ വരുന്ന വെള്ളിയാഴ്ച്ച നടക്കുന്ന ആർബിഐ യുടെ പുതിയ പണനയ പ്രഖ്യാപനം കാത്തിരിക്കുകയാണ് വിപണി. അതനുസരിച്ചു വിപണിയിൽ വ്യക്തത വരാൻ സാധ്യത കാണുന്നു.
.png)