പേടിഎം നടപടികളിൽ പുനർവിചിന്തനം ഇല്ല - RBI ഗവർണർ

Paytm പേയ്മെന്റ് ബാങ്കിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾക്കു ഒരു പുനഃ പരിശോധനയും ഇല്ലെന്നു RBI ഗവർണർ വ്യക്തമാക്കി.

MUMBAI : പേടിഎം പയ്മെന്റ്റ് ബാങ്ക്  ചട്ടലംഘനം നടത്തിയതിന്റെ പേരിൽ നേരിടേണ്ടി വന്ന നടപടിക്രമങ്ങൾ ഒരിക്കലും പുനർപരിശോധനയ്ക്കില്ലെന്നു RBI ഗവർണർ ശക്തികാന്ത ദാസ് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. RBI  സെൻട്രൽ ബോർഡ് ഡയറക്ടർമാരുടെ യാഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

റിസേർവ് ബാങ്ക് പേടിഎമ്മിന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി കുറച്ചുക്കൂടി സാവകാശവും സമയവും കൊടുത്തു എന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു RBI  ഗവർണറുടെ ഈ വ്യക്തമായ പ്രസ്താവന.

"Paytm പേയ്മെന്റ് ബാങ്കിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ അവരുടെ പ്രവർത്തങ്ങളെപ്പറ്റി വ്യക്തമായി പഠിച്ചതിനും വിലയിരുത്തിയതിനും ശേഷമാണ്.  അത് ഒരു കാരണവശാലും പുനഃപരിശോദിക്കുന്ന കാര്യം ഉദിക്കുന്നില്ല. ഒരു പുനർ വിചിന്തനം നടപടിക്രമങ്ങളിൽ ഉണ്ടാകുമെന്നു നിങ്ങൾ പ്രതീക്ഷിക്കുകയും വേണ്ട." RBI ഗവർണർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളായ  ഡാറ്റ പങ്കുവയ്ക്കലും, IT കാര്യങ്ങളിലെ വീഴ്ചകളും മറ്റും പരിഹരിക്കുന്ന കാര്യത്തിൽ PAYTM വേണ്ട നടപടികൾ കൈക്കൊണ്ടില്ല. 2022  മാർച്ചു മാസം മുതൽതന്നെ ചട്ട ലംഘനവും മറ്റു വീഴ്ചകളും ചൂണ്ടിക്കാട്ടി RBI  നിർദേശങ്ങൾ ഒന്നും തന്നെ കമ്പനി പാലിക്കാൻ തയ്യാറായിരുന്നുള്ള. ഈ പശ്ചാലത്തിലാണ് കടുത്ത നടപടികൾ  സ്വീകരിക്കാൻ RBI തയ്യാറായത്. ഇതുമൂലം  2023 മാർച്ച്‌ മുതല്‍ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിർത്തിവയ്ക്കാനും  ആർബിഐ ഉത്തരവിട്ടത്.

പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകള്‍, വോലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാർഡ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ലെങ്കിലും ഫെബ്രുവരി 29 വരെ അക്കൗണ്ടിലെത്തുന്ന പണം  പിന്നീട് എപ്പോള്‍ വേണമെങ്കിലും സൗകര്യപൂർവം  പിൻവലിക്കുന്നതിനും  ഓണ്‍ലൈൻ ഇടപാടുകള്‍ക്ക്  നടത്തുന്നതിനും ഒരു തടസ്സമില്ലെന്നും  ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal