ഫിനാൻസ് രംഗത്തേക്കും കടക്കുകയാണ് എലോൺ മസ്‌ക് എന്നതാണ് പുറത്തുവരുന്ന പുതിയ വാർത്ത.
ബഹിരാകാശവും, ഇലക്ട്രിക്ക് വാഹനവും പിന്നെ എക്സും കഴിഞ്ഞു ഇപ്പോൾ ഫിനാൻസ് മേഖലയിലേക്ക് കടക്കൻ ഉദ്ദേശിക്കുന്ന മസ്‌ക് ഇൻവെസ്റ്റ്മെന്റ്, ട്രേഡിങ്ങ് തുടങ്ങിയവയിലേക്കും ചുവടുവെയ്ക്കുന്നു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോം ഫോം ആയ എക്സ് വഴിയാണ് ഫിനാൻസ് രംഗത്തേക്കുള്ള ചുവടുവെപ്പ് മസ്‌ക് നടത്തുന്നത് എന്നാണ് വാർത്ത.
എക്സ് മണി എന്ന പേരിൽ ഡിജിറ്റൽ വാലറ്റ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴി അവതരിപ്പിക്കുകയാണ് മസ്‌ക് ചെയ്യുന്നത്. ഈ വാലറ്റുവഴി പണം നേരിട്ട് സ്വീകരിക്കുന്നതിനും അയക്കാനും ഉപഭോക്താക്കൾക്കു സാധിക്കും.
അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം തന്നെ ഡിജിറ്റൽ വാലറ്റ് പുറത്തിറക്കും എന്നാണ് അറിയുന്നത്. ഇതിനായി ഇന്റർനാഷണൽ കമ്പനിയായ വിസയുമായി കരാർ ഒപ്പുവെയ്ച്ചു കഴിഞ്ഞു.
അമേരിക്കയ്ക്ക് ശേഷം മറ്റു രാജ്യങ്ങളിലേക്കും തന്റെ ഫിനാൻസ് സൗകര്യങ്ങൾ പടിപടിയായി അവതരിപ്പിക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്.