രാജ്യത്തെ യുപിഐ ഇടപാടുകളുടെ വേഗത വർധിപ്പിക്കുന്നതായി നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നു.
സാധാരണയായി എല്ലാവരും ഇന്ന് ഒട്ടുമിക്ക ബാങ്കിങ് ഇടപാടുകളും നടത്തിവരുന്ന യുപിഐ സംവിധാനത്തിൽ സർക്കാർ വലിയ മാറ്റങ്ങൾ സമയാസമയം കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇടപടികളുടെ സമയദൈർഖ്യം കുറയ്ക്കാന് എൻപിസിഐ നീക്കം ആരംഭിച്ചിരിക്കുന്നത്.നിലവിൽ പണം അയക്കുന്നതിനും , നടത്തിയ ഇടപാടുകൾ പരിശോധിക്കുന്നതിനും 30 സെക്കന്റ് സമയം എടുത്തിരുന്നത് നേരെ പകുതിയാക്കിയിരിക്കുകയാണ്. 15 സെക്കന്റിനുള്ളിൽ ഇനി നിങ്ങളുടെ ഇടപാടുകളുടെ നിജസ്ഥിതി മനസ്സിലാക്കാനാകും എന്നതാണ് ഇതിന്റെ ഗുണം.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ സേവനങ്ങൾ നൽകുന്ന എല്ലാ കമ്പനികൾക്കും സംവിധാനങ്ങൾക്കും ഇതിന്റെ ഗുണം ലഭിക്കുന്നതായിരിക്കും