ആർബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ചതിന്റെ പിന്നാലെ രാജ്യത്തെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ അവരുടെ പലിശനിരക്കിൽ കുറവുകൾ വരുത്താൻ തുടങ്ങിയിരിക്കുന്നു.
ഫ്‌ളോട്ടിങ് രീതിയിലുള്ള പലിശനിരക്കിലാണ് മാറ്റങ്ങൾ. ഭാവന വായ്പയിൽ പലിശനിരക്ക് കുറയും പല ബാങ്കുകളും തങ്ങളുടെ ഹോം ലോണിന്റെ പ്ലീസ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു.
ബാങ്ക് ഓഫ് ബറോഡ 8.65 ശതമാനായിരുന്ന അവരുടെ ഭവന വായ്പയുടെ പലിശ 8.15 ശതമാനമായി കുറച്ചു.
പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും അവരുടെ ഹോം ലോണിന്റെ പലിശ 8.85 ശതമാനത്തിൽ നിന്നും 8.35 ശതമാനമാക്കി കുറച്ചു.
അതുപോലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 0.3 ശതമാനം മുതൽ 0.7 ശതമാനം വരെ ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശയിൽ കുറവ് വരും എന്നാണ് അറിയുന്നത്.
റിപ്പോ നിരക്ക് കുറച്ചതായി ആർബിഐ പ്രഖ്യാപിച്ചിട്ടും ചില ബാങ്കുകൾ ഇതുവരെയും അവരുടെ പലിശനിരക്ക് കുറയ്ക്കാൻ തയ്യാറായിട്ടില്ല എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.
പല ബാങ്കുകളും അവരുടെ ചട്ടങ്ങൾക്ക് അനുസൃതമായി വിത്യസ്തരീതിയിൽ ആണ് കുറവ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കു അവരവരുടെ അക്കൗണ്ട് ഉള്ള ബാങ്കുകൾ സന്ദർശിച്ചു കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കേണ്ടതാണ്.